മുടക്ക് ചിട്ടികള്‍ /Vacant Chits
ചിട്ടി ചേര്‍ന്ന് മാസതവണകള്‍ അടയ്ക്കുന്നതില്‍ തുടര്‍ച്ചയായി മുടക്കം വരുത്തിയ (ലേലം/ നറുക്കെടുപ്പില്‍ ചിട്ടി തുക ലഭിച്ചിട്ടില്ലാത്ത) കസ്റ്റമേഴ്സിനെ (പ്രസ്തുത ചിട്ടി യില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നതാണ്. ഇപ്രകാരം ഒഴിവ് വന്നിട്ടുള്ള ചിട്ടികളില്‍ (Vacant Chits) പുതിയ ഒരാള്‍ക്ക് നാളിതുവരെ പൂര്‍ത്തിയായ മൊത്തം തവണ സം ഖ്യയുടെ അതുവരെയുള്ള ലേലക്കിഴിവ് കഴിച്ചുള്ള തുക അടച്ച് വരിക്കാരനായി ചേരാ വുന്നതാണ്.
മുടക്ക് ചിട്ടികളില്‍ ചേരുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ :
1) ലേലക്കിഴിവ് : നാളിതുവരെ മുടക്കം വരാതെ അടച്ചിരിക്കുന്ന (പ്രസ്തുത ചിട്ടിയുടെ ഒരു കസ്റ്റമറിന് കിട്ടിയിട്ടുള്ള ലേലകിഴിവ് മൊത്തമായി ലഭിക്കുന്നു.
2) കുറഞ്ഞ കാത്തിരുപ്പ് : ചിട്ടി ആരംഭിച്ച മാസം മുതല്‍ കുറച്ചു മാസങ്ങള്‍ പിന്നിട്ടി ട്ടൂള്ളതിനാല്‍ ഇത്തരം ചിട്ടികള്‍ നറുക്കെടുപ്പ് / ലേലത്തില്‍ ലഭിക്കുന്നതിനുളള കാത്തി രിപ്പ് പുതിയ ചിട്ടിയില്‍ ചേരുന്നതിനെ അപേക്ഷിച്ച് താരതമ്യേന കുറവായിരിക്കും.
3) ഉടന്‍ പണം : മുടക്ക് സംഖ്യ മൊത്തമായി അടയ്ക്കുന്നതോടുകൂടി തുടര്‍ന്നുള്ള ലേല നടപടികളില്‍ പങ്കെടുക്കുന്നതിന് പുതിയ വരിക്കാരന് അവകാശമുണ്ടായിരിക്കു ന്നതാണ്. പരമാവധി ഡിസ്കാണ്ട് തുകയായ 30% ന് ചിട്ടി വിളിക്കുവാന്‍ വരിക്കാര്‍ ഇല്ലാത്ത മുടക്കു ചിട്ടികളില്‍ ചേരുന്ന പുതിയ കസ്റ്റമേഴ്‌സിന് തങ്ങളുടെ അടിയന്തരാ വശ്യം നിറവേറ്റുന്നതിനായി കാലതാമസം കൂടാതെ ചിട്ടി വിളിച്ചെടുക്കാന്‍ സാധിക്കു ന്നു.
4) ഇരട്ടി ലാഭം : മുടക്കു ചിട്ടികളില്‍ ചേര്‍ന്ന് കൂടുതല്‍ ലാഭം കൈവരിക്കാന്‍ ഉദ്ദേശി ക്കുന്ന കസ്റ്റമേഴ്‌സിന് കാലതാമസം കൂടാതെ 70 ശതമാനത്തില്‍ കൂടുതല്‍ തുക യ്ക്ക് ചിട്ടി വിളിച്ച് എടുക്കാന്‍ സാധിക്കുകയും ചിട്ടി കാലാവധി തീരും വരെ ചിട്ടി വി ളിച്ചെടുത്ത തുക നിക്ഷേപമായി മാറ്റുമ്പോള്‍ ഇരട്ടി ലാഭവും ലഭിക്കുന്നു.
5) കുറഞ്ഞ കാലാവധി : സാധാരണയായി പഫ്രസ്വകാല ചിട്ടികളില്‍ (20/25/30 മാസം ) ലേലക്കിഴിവ് കുറവും ദീര്‍ഘകാല ചിട്ടികളില്‍ (40/50/60 മാസം ലേലക്കിഴിവ് കൂടുത ലും ആയിരിക്കും. (ഹസ്വകാല ചിട്ടികള്‍ മാത്രം ചേരാന്‍ താല്പര്യമുള്ള കസ്റ്റമേഴ്‌സി ന് കൂടുതല്‍ തവണകള്‍ പൂര്‍ത്തിയായ മാസ ചിട്ടികള്‍ തിരഞ്ഞെടുക്കാവുന്നതും ചുരുങ്ങിയ കാലയളവില്‍ തന്നെ ഉയര്‍ന്ന ലാഭം നേടാനും സാധിക്കുന്നു.